വാജ്പേയിയെ രാജ്നാഥ് സിങ്ങും അമിത് ഷായും സന്ദർശിച്ചു

ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷാ എന്നിവർ സന്ദർശിച്ചു. ശനിയാഴ്ച വൈകീട്ട് ആറരയോടെ ഷായും രാത്രി എട്ടേകാലോടെ സിങ്ങും സന്ദർശനം നടത്തി. മൂത്രാശയസംബന്ധമായ അസുഖത്തെത്തുടർന്ന് 93-കാരനായ വാജ്പേയിയെ ജൂൺ 11-നാണ് എയിംസിൽ പ്രവേശിപ്പിച്ചത്.