കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും

ദുരിത ബാധിത സ്ഥലങ്ങൾ സന്ദർശിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും. രാവിലെ 12.30ന് കൊച്ചിയിലെത്തുന്ന അദ്ദേഹം. പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിക്കും. തിരികെ കൊച്ചിയിലെത്തിയശേഷം ദുരിതാശ്വാസ ക്യാംപുകളും റോഡ് മാർഗം സന്ദർശിക്കുമെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു.