രാമലീല വിജയിച്ചത് ആരോപണ വിധേയന്‍ അഭിനയിച്ചത് കൊണ്ടല്ലെന്ന് നടി ഖുശ്ബു!

ചെന്നൈ: രാമലീല നല്ല സിനിമയായതുകൊണ്ടാണ് വിജയിച്ചത്, അല്ലാതെ ആരോപണ വിധേയന്‍ അഭിനയിച്ചത് കൊണ്ടല്ലെന്ന് നടി ഖുശ്ബു. മീ ടൂ ആരോപണങ്ങള്‍ ഉണ്ടെന്നു കരുതി സിനിമയെ തകര്‍ക്കുന്ന പ്രവണത നല്ലതല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കുറ്റാരോപിതന്‍ അഭിനയിച്ചെന്ന് കരുതി ഒരു സിനിമ പരാജയപ്പെടണമെന്നോ വിജയിക്കണമെന്നോ നിര്‍ബന്ധമില്ല. സിനിമ നല്ലതാണെങ്കില്‍ വിജയിക്കും. സ്ത്രീകള്‍ക്ക് തുറന്നുപറയാനുള്ള വേദി നല്‍കുന്ന പോലെ ആരോപണവിധേയര്‍ക്ക് അവരുടെ ഭാഗം വ്യക്തമാക്കാനുള്ള അവസരവും നല്‍കണം. കുറ്റം തെളിയുന്നതുവരെ അയാള്‍ ആരോപിതന്‍ മാത്രമാണ്. മീ ടു ആരോപണവിധേയനായ ഹോളിവുഡ് താരം കെവിന്‍ സ്‌പേസിയുടെ ചിത്രം വലിയ പരാജയമായിരുന്നു. എന്നാല്‍ അത് സിനിമ മോശമായതു കൊണ്ടായിരുന്നു എന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.

സംഗീതസംവിധായകന്‍ വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ആരോപണമുന്നയിപ്പോള്‍, എന്തെങ്കിലും പറയണമല്ലോ എന്നു കരുതി വെളിപ്പെടുത്തലുകള്‍ നടത്തുന്ന സ്ത്രീകളെ ഓര്‍ത്ത് കഷ്ടം തോന്നുന്നുവെന്ന് ഖുശ്ബു പ്രതികരിച്ചിരുന്നു.

Show More

Related Articles

Close
Close