രണ്ടാമൂഴവുമായി ബന്ധപ്പെട്ട കേസില്‍ മുന്നോട്ട് പോകുമെന്ന് എം.ടി!

രണ്ടാമൂഴവുമായി ബന്ധപ്പെട്ട കേസില്‍ മുന്നോട്ട് പോകുമെന്ന് എം.ടി. വാസുദേവന്‍ നായര്‍. കേസ് കോഴിക്കോട് മുന്‍സിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതേസമയം അവസാന മണിക്കൂറുകളിലും അനുരജ്ഞന ശ്രമവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോനും രംഗത്തുണ്ട്. സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നുമാണ് നേരത്തെ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നത്.

നേരത്തെ, കോഴിക്കോട് മുന്‍സിഫ് കോടതി രണ്ടാമൂഴത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കേസ് തീര്‍പ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാതാവിനും എതിരെ കോടതി നോട്ടീസയച്ചു. തിരക്കഥ സിനിമയാക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. എം ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.

സംവിധായകന്‍ കരാര്‍ ലംഘിച്ചതിനാലാണ് രണ്ടാമൂഴത്തില്‍ നിന്നും പിന്മാറിയതെന്നാണ് എം ടി പറഞ്ഞത്. മൂന്നു വര്‍ഷത്തിനുള്ളില്‍ തിരക്കഥ സിനിമയാക്കണമെന്നാണ് കരാര്‍. എന്നാല്‍ നാലു വര്‍ഷമായിട്ടും സിനിമ തുടങ്ങിയില്ല. മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്ന കാര്യം ആലോചിക്കാമെന്നും സംവിധായകനുമായി വഴക്കിട്ടു പിരിഞ്ഞതല്ലെന്നും എം ടി വ്യക്തമാക്കി.

Show More

Related Articles

Close
Close