താരമാംഗല്യത്തിനൊരുങ്ങി ബോളിവുഡ്: ദീപിക പദുകോണ്‍-രണ്‍വീര്‍ സിങ് വിവാഹം നവംബറില്‍; തിയ്യതി പുറത്തുവിട്ട് താരങ്ങള്‍

ആരാധകര്‍ കാത്തിരിക്കുന്ന താര വിവാഹം ഇങ്ങെത്തി. തങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന് ബോളിവുഡ് താരജോഡികളായ ദീപിക പദുകോണും രണ്‍വീര്‍ സിങും ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. നവംബര്‍ 14-15 തിയ്യതികളിലായി വിവാഹചടങ്ങുകള്‍ നടക്കും. ഇരുവരും സംയുക്ത പ്രസ്താവനയിറക്കിയാണ് ഇക്കാര്യം അറിയിച്ചത്.

താരജോഡികള്‍ക്ക് കരണ്‍ ജോഹര്‍, ടൈഗര്‍ ഷ്രോഫ്, ക്രിതി സാനോന്‍, സോനം കപൂര്‍ എന്നിവര്‍ ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

2013ല്‍ ആദ്യമായി ഒന്നിച്ചഭിനയിച്ച Goliyon Ki Raasleela RamLeela സെറ്റില്‍വെച്ചാണ് ഇരുവരും പ്രണയിത്തിലാകുന്നത്.

 

Show More

Related Articles

Close
Close