ആലുവയിലും പീഡനം; മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി

ആലുവയിലും പീഡനം; മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി പരാതി.

സംഭവത്തില്‍ അയല്‍വാസിയായ 52 കാരന്‍ ഉണ്ണി തോമസിനെ ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടികള്‍ സ്‌കൂളില്‍ ടിച്ചറോടാണ് വിവരം പറഞ്ഞത്.

അയല്‍ വീട്ടില്‍ കളിക്കാനെത്തിയപ്പോള്‍ ഇയാള്‍ ഉപദ്രവിച്ചുവെന്നാണ് കുട്ടികള്‍ പരാതി നല്‍കിയിരിക്കുന്നത്.ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ പീഡന കേസാണ് ആലുവയിലേത്.

അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ പെണ്‍കുട്ടികളുടെ വീടുകളുമായി അടുത്ത ബന്ധമുള്ളയാളാണെന്നും ഇത് മുതലെടുത്താണ് ഇയാള്‍ അവരെ പീഡനത്തിന് ഇരയാക്കിയതെന്നുമാണ് പോലീസ് ഭാഷ്യം.