രാഷ്ട്രപതിയുടെ മെഡൽ കേരള പൊലീസിലെ ആറു പേർക്ക്

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളിൽ സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്ന് ആറു പേർ അർഹരായി. പുരസ്കാരത്തിന് അർഹരായവർ: പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എസ്പി പി.ബിജോയ്, തിരുവനന്തപുരം സിബിസിെഎഡി ഡിവൈഎസ്പി എസ്.ആർ. ജ്യോതിഷ് കുമാർ, തിരുവനന്തപുരം കന്റോണ്മെന്റ് എസി കെ.ഇ. ബൈജു, തിരുവനന്തപുരം എസ്ബി സിഐഡി എസ്ഐ സി.സനാതനകുമാർ, തൃശൂർ എസ്ബി സിഐഡി എഎസ്ഐ വി.കൃഷ്ണകുമാർ, തിരുവനന്തപുരം എഎസ്ഐ സി.അജൻ.

കേരളത്തിൽ നിന്ന് ധീരതയ്ക്കുള്ള ജീവൻ രക്ഷാ പഥക് പുരസ്കാരത്തിന് അർഹരായവർ: ∙

ഉത്തം ജീവൻരക്ഷാ പഥക് – അമീൻ മുഹമ്മദ് ∙

ജീവൻ രക്ഷാ പഥക് – അബിൻ ചാക്കോ, മാസ്റ്റർ അഭയ് ദാസ്, മാസ്റ്റർ കെ. എച്ച് ഹരീഷ്