രവീന്ദ്ര ജെയ്ൻ അന്തരിച്ചു

10559709_686178901469169_6477116501624519055_nപ്രശസ്ത സംഗീതജ്ഞൻ രവീന്ദ്ര ജെയ്ൻ അന്തരിച്ചു. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകുന്നേരം 4.30ന്‌ ആയിരുന്നു അന്ത്യം. 1944 ഫെബ്രുവരി 28നാണ് ജനനം. 1970കളിലാണ് അദ്ദേഹം സംഗീത ലോകത്തേക്ക് എത്തിയത്.
ബോളിവുഡിൽ നൂറിലേറെ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയിരുന്നു. മലയാളത്തിൽ മൂന്ന് ചിത്രങ്ങൾക്ക് സംഗീതം ഒരുക്കി. സുജാത, സുഖം സുഖകരം, ആകാശത്തിന്‍റെ നിറം എന്നീ ചിത്രങ്ങൾക്കാണ് സംഗീതം ഒരുക്കിയത്. അന്ധതയെ അതിജീവിച്ച സംഗീതജ്ഞനായിരുന്നു അദ്ദേഹം.2015ല്‍ രാഷ്‌ട്രം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. നിരവധി ഫിലിം ഫെയര്‍ അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്‌.