കേരളത്തിലെ വാട്‌സ് ആപ്പ് ഹര്‍ത്താല്‍: അന്വേഷണം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

കേരളത്തില്‍ നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താലിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി. കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം സിബിഐ അന്വേഷിക്കുമെന്നും രവിശങ്കര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ 1595 പേരേയാണ് പൊലീസ് അറസ്റ്റു ചെയ്തത്.385 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട നടപടികളില്‍ ഇടപെടാന്‍ സര്‍ക്കാരിന് ചില പരിമിതികളുണ്ടെന്നും കേന്ദ്ര സര്‍ക്കാരാണ് ഇതില്‍ ഇടപെടേണ്ടതെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

വാട്‌സ്അപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ പൊലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് ശേഖരിച്ചത്. മൂവായിരത്തിലധികം പേരുടെ ഫോണുകള്‍ നിരീക്ഷണ വിധേയമാക്കുമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരിയിരുന്നത്. ഇവരുടെ വിവരങ്ങളും സൈബര്‍ സെല്‍ ശേഖരിച്ചിരുന്നു.