പുതിയ വായ്പാ നയം പ്രഖ്യാപിച്ച് റിസര്‍വ്വ് ബാങ്ക്; പലിശ നിരക്കില്‍ മാറ്റമില്ല

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹൃസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് ആറു ശതമാനമായും റിവേഴ്‌സ് റീപ്പോ 5.75 ശതമാനമായും തുടരും.

അതേസമയം പണപ്പെരുപ്പ നിരക്ക് കൂടുന്നതും അന്താരാഷ്ട്ര വിപണികളില്‍ എണ്ണവില കുറയാത്തതും കണക്കിലെടുത്ത് തല്‍ക്കാലം നിരക്കില്‍ മാറ്റംവരുത്തേണ്ടന്നാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ സമിതി തീരുമാനിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നയരൂപീകരണ സമിതിയുടെതാണ് പ്രഖ്യാപനം. പുതിയ നയം നിലവില്‍ വരുന്നതോടെ പണപ്പെരുപ്പനിരക്ക് ഉയരുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.