തോമസ്‌ ഐസക്കിന്റെ ആരോപണം പൊളിഞ്ഞു : നോട്ട് ക്ഷാമത്തിന് കാരണം ട്രക്ക് സമരമെന്ന് ആര്‍ബിഐ

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ആവശ്യത്തിന് കറന്‍സി നല്‍കുന്ന റിസര്‍വ് ബാങ്ക്, കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി മാറിയിരിക്കുകയാണ്. നോട്ട് ക്ഷാമം മൂലം പെന്‍ഷന്‍ മുടങ്ങിയേക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ആരോപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ നോട്ടുക്ഷാമത്തിനു കാരണം ട്രക്ക് സമരമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി.കരാറെടുത്ത ട്രക്കുകളിലാണ് ആര്‍ബിഐ പണം എത്തിച്ചിരുന്നത്. ഇത് തടഞ്ഞിരിക്കുന്നതിനാലാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഈ പ്രശ്‌നം എന്ന് തീരുമെന്ന് വ്യക്തമല്ലെന്നും ആര്‍ബിഐ അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് 222 ട്രഷറികളില്‍ 110 സ്ഥലത്തും നോട്ടിന് ക്ഷാമം അനുഭവപ്പെടുകയാണ്. 39 ട്രഷറികളില്‍ ആവശ്യപ്പെട്ടതിന്റെ പകുതി പണം മാത്രമാണ് ലഭിച്ചത്.കേരളത്തെ റിസര്‍വ് ബാങ്ക് മനഃപൂര്‍വം അവഗണിക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കും. ട്രഷറികളില്‍ ആവശ്യത്തിന് നോട്ടുകളില്ലാത്തതിനാല്‍ ഇത്തവണ പെന്‍ഷന്‍ മുടങ്ങാന്‍ സാധ്യതയുണ്ട് എന്ന രീതിയില്‍ തോമസ്‌ ഐസക് പ്രതികരിച്ചിരുന്നു.