കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിന് ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അവസാനിച്ചു.

പണം പിന്‍വലിക്കുന്നതിന് ഇന്നുമുതല്‍ നിയന്ത്രണമില്ല കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അവസാനിച്ചു. ഇന്നുമുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍നിന്നും എടിഎമ്മുകളില്‍നിന്നും പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുണ്ടാവില്ല. എന്നാല്‍, പണം പിന്‍വലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് തീരുമാനമെടുക്കാം. നാലു മാസംനീണ്ട നിയന്ത്രണങ്ങള്‍ക്കാണ് അവസാനമാകുന്നത്. സേവിങ്‌സ് അക്കൗണ്ടുകളില്‍നിന്നുള്‍പ്പെടെ പണം പിന്‍വലിക്കുന്നതിനുള്ള പരിധി ഇന്നു മുതല്‍ ഉണ്ടാവില്ല. സേവിങ്‌സ് അക്കൗണ്ടില്‍നിന്നും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക ഇരുപത്തിനാലായിരമെന്നത് കഴിഞ്ഞമാസം അന്‍പതിനായിരമായി ഉയര്‍ത്തിയിരുന്നു. എടിഎമ്മുകളില്‍നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന തുക രണ്ടായിരത്തി അഞ്ഞൂറില്‍നിന്ന് ആദ്യം നാലായിരത്തി അഞ്ഞൂറായും പിന്നീട് പതിനായിരമായും നിശ്ചയിച്ചിരുന്നു. ഈ പരിധികളാണ് അവസാനിക്കുന്നത്. നോട്ട് പിന്‍വലിച്ചതോടെയുണ്ടായ പ്രതിസന്ധികള്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ എല്ലാ നിയന്ത്രണവും പിന്‍വലിക്കുമെന്ന് കഴിഞ്ഞമാസത്തെ പണവായ്പാ അവലോകനത്തിന് ശേഷമാണ് ആര്‍ബിഐ പ്രഖ്യാപിച്ചത്. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി പഴയ 1000,500 നോട്ടുകള്‍ അസാധുവാക്കിയതിന് പിറകെയാണ് പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.