കൂടുതല്‍ സുരക്ഷ സംവിധാനങ്ങളോട് കൂടിയ പുതിയ 10 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

കൂടുതല്‍ സുരക്ഷ സംവിധാനങ്ങളോട് കൂടിയ പുതിയ 10 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് രേഖപ്പെടുത്തിയ പുതിയ സീരീസിലുള്ള നോട്ടുകളാവും പുറത്തിറങ്ങുന്നത്.

പുതിയ 10 രൂപ നോട്ടുകള്‍ പുറത്തിറങ്ങിയാലും പഴയ നോട്ടുകള്‍ക്ക് മൂല്യമുണ്ടാവുമെന്നും ഇവ പിന്‍വലിക്കില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.  മഹാത്മ ഗാന്ധി പരമ്പര 2005ന്റെ ഭാഗമായി ഇറങ്ങുന്ന നോട്ടുകളുടെ രണ്ട് നമ്പര്‍ പാനലുകളിലും എല്‍ എന്ന അക്ഷരം ഉണ്ടായിരിക്കും. നോട്ടുകളുടെ മറുപുറത്ത് അച്ചടിക്കുന്ന വര്‍ഷമായ 2017 എന്ന് രേഖപ്പെടുത്തും. ഇടത്തു നിന്നും വലത്തോട് അക്കങ്ങള്‍ വലുതായി വരുന്ന തരത്തിലാകും രണ്ട് പാനലുകളിലായി ക്രമീകരിക്കുക.