ReadyTo Wait പ്രണേതാക്കൾ അനുതാപം അർഹിക്കുന്നുണ്ട്: ആദരവും

                            എഡിറ്റോറിയല്‍

ഞങ്ങൾ , വിശിഷ്യാ ഈ പത്രവും അതിന്റെ കാര്യകർത്താക്കളും കഴിഞ്ഞ അൽപം ദിവസങ്ങളിലായി ഉരുത്തിരിഞ്ഞ ഈ വിപത് സന്ധിയെ ആകുലതയോടെ നോക്കിക്കാണുന്നവരാണ്. ഭാരത ചരിത്രത്തിൽ എല്ലാ വലിയ സുജന സമ്മേളന, ഏകോപനങ്ങളുടെ കാലത്തും ഇത്തരം വികൽപ്പങ്ങൾ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കപ്പെടാതെ പോയ ഒരു സഹസ്രാബ്ദം നമുക്ക് തൊട്ടുപിന്നിലുണ്ട്. നമ്മെ അടിമകളാക്കിയ ആ നീണ്ട ആന്ധ്യത്തിൽ നിന്ന് നാം ഉണർന്നു തുടങ്ങിയിട്ടേയുള്ളൂ. രാഷ്ട്രമെന്ന നിലയിൽ ചരിത്ര നിർമ്മാണം നാം നടത്തിത്തുടങ്ങുന്നതേയുള്ളൂ. അപ്പോഴാണ് സ്പർദ്ധ എന്ന രാജരോഗം അതിന്റെ പുതിയ മുഖങ്ങളും , പുതിയ പ്രഘോഷണമാരികളുമായി രംഗം വാഴുന്നത് വിഷമിപ്പിക്കുന്നത്.

ഇനി ഞങ്ങളുടെ കാര്യം പറയാം: റെഡി ടു വെയിറ്റ് പ്രചാരകരോടുള്ള ആത്മബന്ധം കൊണ്ടു മാത്രമല്ല ഈ പത്രം അവരെ പിൻപറ്റി പലയിടത്തും സംസാരിച്ചിട്ടുള്ളത്.              (എഴുതിയിട്ടില്ല.. ക്ഷമിക്കണം. പക്ഷേ ടൈംസ് നൗവിന്റെ ഒന്നാം ചർച്ചയിൽ മുതൽക്ക് ഇതിന്റെ പ്രചാരണത്തിനുവേണ്ടിയുള്ള ഹാഷ്ടാഗ് ക്യാംപെയിനിന്റെ ഭാഗമായിട്ടുണ്ട് ). അവർ, സമാലോചിച്ച് ഏറ്റെടുത്തത് , ആധുനിക കേരളത്തിലെ ഏറ്റവും മൗലികമായ ഒരു സ്ത്രീപക്ഷ – ആദ്ധ്യാത്മിക ക്യാംമ്പെയിൻ ആണ് എന്ന ആദരവുകൊണ്ടുകൂടിയാണ്.  അതെ അവർ ആദരവും അർഹിക്കുന്നുണ്ട്, അനുതാപം മാത്രമല്ല. വ്യക്തിപരമായി അവരിൽ ചിലരെയെങ്കിലും അറിയാം……..

ഒന്നുറപ്പിക്കാം ! “അവർ ഗണികകളല്ല ” . നിതാന്ത ജാഗ്രതയോടെ രാഷ്ട്രം .. രാഷ്ട്രം എന്ന് സദാ ജപിച്ച , തപിച്ച ഒരുകൂട്ടം നല്ല കുടുംബിനികൾ ആണവർ. അതോടൊപ്പം അവര്‍ക്ക് തെറ്റുപറ്റിയാല്‍ അതുതിരുത്താനുള്ള ശ്രമവും ആവശ്യമെങ്കില്‍ ഉണ്ടാകില്ലെ?

JNU കാലത്തിനപ്പുറവും , ഇപ്പുറവും എന്ന് ഇന്ത്യയിലെ നവമാധ്യമ ചരിത്രത്തെ വിഭജിക്കാം എന്ന് ഞങ്ങൾക്ക് ഒരു നിരിക്ഷണമുണ്ട്. ആ കാലം മുതൽ ഇങ്ങനെയുള്ള ഈ ചെറിയ ചാവേർ സംഘത്തിന്റെ പ്രവർത്തനങ്ങൾ എങ്കിലും കണ്ടിട്ടുള്ളവർ ഇങ്ങനെ അവരെ അധിക്ഷേപിക്കില്ല. ഇവർ നവകേരള ബൗദ്ധികതയെ ചൂഴ്ന്നു നിന്നിരുന്ന ഇടതുഷഡത്വം  എന്ന ആഭാസത്തെ എത്രമേൽ പ്രഹരിച്ചിട്ടുണ്ട് .

അഭിമാനത്തോടെ പറയട്ടെ… ആ ലക്ഷ്യത്തിൽ അവർ സംപൂജ്യ സത്യാനന്ദ സരസ്വതി സ്വാമിജിയും , ആചാര്യ നരേന്ദ്രഭൂഷൺജിയും , മാനനീയ പരമേശ്വർജിയും ,. ഹരിയേട്ടനും, നന്ദേട്ടനുമൊക്കെ ചേർന്ന് വെട്ടിത്തെളിച്ചൊരുക്കിയെടുത്ത വഴിയേ ,ഈ പുതിയ കാലത്ത് ആർജ്ജവത്തോടെ , സ്വാഭിമാനത്തോടെ നടന്നെത്തിയവരാണ് .

അവരെ നമുക്ക് നോവിക്കാതിരിക്കാം . കാരണം അവർ നമ്മുടേതാണ് ……   ഈ രാഷ്ട്രത്തിന്റേതാണ് ……..

ചീഫ് പോര്‍ട്ടല്‍ എഡിറ്റര്‍

ഡി എന്‍ ന്യൂസ്‌ ഓണ്‍ലൈന്‍