പൂരാടവും ,ഉത്രാടവും അടിച്ചുപൊളിച്ച മലയാളി കുടിച്ചു തീര്‍ത്തത് 152 കോടിയുടെ മദ്യം.

മലയാളി പൂരാടത്തിനും, ഉത്രാടത്തിനും കുടിച്ചു തീര്‍ത്തത് 152 കോടിയുടെ മദ്യം. ഉത്രാടദിനത്തില്‍ സംസ്ഥാനത്ത്  നടന്നത് റെക്കോര്‍ഡ് മദ്യവില്‍പനയാണ്. ബവ്റിജസ് കോർപറേഷന്റ വിതരണ കേന്ദ്രങ്ങളിൽ ഈവര്‍ഷത്തെ  ഉത്രാടദിനമായ ഞായറാഴ്ച മാത്രം വിറ്റത് 71 കോടി രൂപയുടെ മദ്യമായിരുന്നു എങ്കില്‍ കഴിഞ്ഞവര്‍ഷം ഇതേദിനത്തിലെ മദ്യവില്‍പന 37.62 കോടിയായിരുന്നു. ഇതേദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇരിങ്ങാലക്കുടയിലാണ്. 87 ലക്ഷം രൂപയുടെ മദ്യവിൽപന ഇവിടെ നടന്നു. പൂരാട ദിനത്തിലും റെക്കോർഡ് മദ്യവിൽപനയാണ് സംസ്ഥാനത്തു നടന്നത്. അന്ന് 80.95 കോടിയുടെ മദ്യം സംസ്ഥാനത്തു വിറ്റു. കഴിഞ്ഞവർഷം ഇതേ ദിനത്തിൽ വിറ്റതിന്റെ ഇരട്ടിയാണ് ഇത്.