ഐശ്വര്യയും അനില്‍ കപൂറും ഒന്നിക്കുന്ന ‘ഫന്നേ ഖാന്റെ’ പുതിയ പോസ്റ്റര്‍ പുറത്ത്

പത്തൊന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായിയും അനില്‍ കപൂറും ഒന്നിക്കുന്ന’ഫന്നേ ഖാന്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

അതുല്‍ മഞ്ചേക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്ന്. ഓഗസ്റ്റ് മൂന്നിന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തില്‍ രാജ് കുമാര്‍ റാവുവും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഡച്ച് ചിത്രമായ എവരിബഡീസ് ഫെയിമസിന്റെ റീമേക്കാണ് ഫാന്നേ ഖാന്‍. 2001ല്‍ നടന്ന 73മത് അക്കാദമി അവാര്‍ഡ് വേളയില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ‘എവരിബഡീസ് ഫേമസ്’ എന്ന ബെല്‍ജിയന്‍ ചിത്രം സ്വന്തമാക്കിയിരുന്നു.

ചിത്രത്തില്‍ സംഗീതപ്രേമിയും വളരെ സാധാരണക്കാരനുമായ ഒരു പിതാവിനെയാണ് അനില്‍ കപൂര്‍ അവതരിപ്പിക്കുന്നത്. തന്റെ മകള്‍ നല്ലൊരു ഗായികയാവണമെന്ന് ആഗ്രഹിക്കുന്ന പിതാവും കൂടിയാണ് ചിത്രത്തില്‍ അനില്‍ കപൂര്‍.