പീഡന ശ്രമം നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി !

ഇന്നലെ ഡബ്ല്യൂസിസി നടത്തിയ പത്രസമ്മേളനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തിയ നടി രേവതിക്കതിരെ കേസെടുക്കമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം നടി മറച്ചുവച്ചതായി ചൂണ്ടികാട്ടിയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ അഭിഭാഷകനായ ജിയാസ് ജമാലാണ് പരാതി നല്‍കിയിരിക്കുന്നത്.പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയെ കണ്ടുപിടിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് മലയാള സിനിമാ മേഖലയില്‍ 17 കാരിയായ പെണ്‍കുട്ടിക്ക് മോശം അനുഭവമുണ്ടായെന്ന് നടി രേവതി സൂചന നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് 17 വയസായ ഒരു പെണ്‍കുട്ടി രാത്രി തന്റെ വാതിലില്‍ വന്ന് ‘ചേച്ചി എന്നെ രക്ഷിക്കണം’ എന്നു പറഞ്ഞ ഒരു സംഭവമുണ്ട്. ഇനിയാര്‍ക്കും ആ അനുഭവമുണ്ടാകരുത്. കലകളുടെ സംഗമ വേദിയാണ് സിനിമ. അത് അഭിനയത്തിലോ ഫോട്ടോഗ്രാഫിയിലേ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് ഇന്നലെ ഡബ്ല്യൂസിസി നടത്തിയ പത്രസമ്മേളനത്തില്‍ രേവതി പറഞ്ഞിരുന്നു.
അവിടെ എന്റെ കൂട്ടൂകാരുടെ മക്കളുണ്ട്, അവര്‍ക്ക് വേണ്ടി. എനിക്ക് മകളുണ്ട് അവളും ഭാവിയില്‍ സിനിമയിലേക്ക് വരാം അവര്‍ക്കെല്ലാം വേണ്ടി ഒരു സുരക്ഷിത ഇടം ഉണ്ടാകണം. ഇതിന് വേണ്ടിയാണ് ഇപ്പോള്‍ തുറന്നു പറയുന്നത്. ആ കുട്ടിയുടെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ തനിക്ക് ഏതെങ്കിലും ചെയ്യാന്‍ സാധിക്കൂ. പൊലീസ് വന്നാല്‍ താന്‍ അവരുമായി സംസാരിക്കുമെന്നും നടി രേവതി പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് പരാതി.

Show More

Related Articles

Close
Close