ശബരിമല സ്ത്രീപ്രവേശനം; റിവ്യൂഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെ നല്‍കിയ റിവ്യൂഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

പൂജ അവധിയ്ക്കു മുമ്പ് കേസ് കേള്‍ക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പൂജ അവധിയ്ക്കു അടച്ചാലും വീണ്ടും തുറക്കുമല്ലോ എന്നാണ് കോടതി ചോദിച്ചത്.

അതേസമയം, ശബരിമലയുടെ പേരില്‍ അന്യായമായി ആക്രമണങ്ങള്‍ അഴിച്ചു വിടാന്‍ സാമൂഹിക വിരുദ്ധരെ അനുവദിക്കില്ലെന്നും സമരത്തിന്റെ മറവില്‍ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്നും ദേവസ്വംമന്ത്രി പറഞ്ഞിരുന്നു.

ഭക്തരുടെ മറപിടിച്ച് ക്രിമിനല്‍ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും രണ്ടു മൂന്ന് ക്ഷേത്രങ്ങള്‍ക്ക് എതിരായ ആക്രമണം ഇതിന് തെളിവാണെന്നും
പത്ത് വോട്ട് ലഭിച്ചാല്‍ പോരട്ടെയെന്നാണ് ബിജെപി നിലപാടെന്നും ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും നിലപാടു മാറ്റത്തിന് കാരണമെന്താണെന്നു ജനങ്ങള്‍ക്ക് അറിയാമെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Show More

Related Articles

Close
Close