ഇനി ചരിത്രം

തമിഴ് മക്കളുടെ അമ്മ ,ജയലളിത ഇനി ചരിത്രം. മറീന ബീച്ചില്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി കാലയവനികയില്‍ മറഞ്ഞു. പ്രത്യേകം തയ്യാറാക്കിയ ഇടത്താണ് അടക്കം നടന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടുകൂടിയായിരുന്നു സംസ്‌കാരം.

jaya-rip-1

എംജിആറിന്റെ സംസ്‌കാരം നടത്തിയ മറീനയില്‍ അദ്ദേഹത്തിന്റെ സ്മാരകത്തിനടുത്താണ് ജയയും അന്ത്യവിശ്രമം കൊള്ളുക. തോഴി ശശികലയാണ് കര്‍മങ്ങള്‍ ചെയ്തത്.jaya-rip

രാഹുല്‍ഗാന്ധി അടക്കമുള്ള പ്രമുഖര്‍ ഇവിടെയെത്തി. രാഷ്ട്രപതിയും ,പ്രധാനമന്ത്രിയും  നേരത്തെ അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു.

jaya-rip-2