ദളിത് പീഡനത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പ്: റൂഡി

രോഹിത് വെമുലയുടെ പേരില്‍ മുറവിളികൂട്ടിയ സിപിഎം ദളിത് വിഭാഗത്തില്‍പ്പെട്ട പ്രിന്‍സിപ്പലിന് ശവകുടീരം നിര്‍മ്മിച്ച് ക്രൂരമായി അപമാനിച്ചതിലൂടെ അവരുടെ ഇരട്ടത്താപ്പാണ് പുറത്തുവന്നിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി.

വിരമിക്കല്‍ ദിവസം ശവക്കല്ലറ തീര്‍ത്ത് എസ്എഫ്‌ഐ നേതൃത്വം അവഹേളിച്ച ഗവ.വിക്ടോറിയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ടി.എന്‍.സരസുവിന്റെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി.പാലക്കാട് നിന്നുള്ള എംപിമാരായ എം.ബി.രാജേഷും, പി.കെ.ബിജുവും സ്വന്തം നാട്ടില്‍ ഒരു ദളിത് പ്രന്‍സിപ്പല്‍ അപമാനിക്കപ്പെട്ടിട്ടും അത് കണ്ടില്ലെന്ന് നടിച്ച് ഹൈദരാബാദില്‍ പോയി മുറവിളികൂട്ടുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ്. ദളിത് പ്രിന്‍സിപ്പലിനെ അവഹേളിച്ചത് ചെറിയൊരു സംഭവമല്ലെന്നും ഏറെ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.