പ്രാദേശിക ഗ്രാമീണ്‍ ബാങ്ക് നിയമനങ്ങള്‍ ഇനി ഐ.ബി.പി.എസ്സിന്‌

rrb cap1
പ്രാദേശിക ഗ്രാമീണ്‍ ബാങ്കുകളിലേക്കുള്ള(ആര്‍.ആര്‍.ബി.)നേരിട്ടുള്ള നിയമനങ്ങളെല്ലാം ഇനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍(ഐ.ബി.പി.എസ്.)നടത്തും. ആര്‍.ആര്‍.ബി.കളിലെ സ്‌കെയില്‍-1 ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 28 ല്‍ നിന്നും 30 വയസ്സാക്കി.തസ്തികകള്‍,ശമ്പളസ്‌കെയില്‍,അഭിമുഖം നടത്തല്‍,അന്തിമഫലം പ്രഖ്യാപിക്കല്‍ തുടങ്ങി എല്ലാം കൈകാര്യം ചെയ്യുന്നതും നടപ്പാക്കുന്നതും ഐ.ബി.പി.എസ്. ആയിരിക്കും.ഓഫീസ് അസിസ്റ്റന്റുമാര്‍,സ്‌കെയില്‍-1, 2, 3 ഓഫീസര്‍മാര്‍ എന്നിവരുടെ തിരഞ്ഞെടുപ്പിനുള്ള എഴുത്തുപരീക്ഷയും ഐ.ബി.പി.എസ്. നടത്തും.