Trending

എ.കെ.സുധീര്‍ നമ്പൂതിരി പുതിയ ശബരിമല മേല്‍ശാന്തി

പുതിയ ശബരിമല മേല്‍ശാന്തിയായി മലപ്പുറം തിരുന്നാവായ സ്വദേശി എ.കെ.സുധീര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എറണാകുളം സ്വദേശി എം.എസ്.പരമേശ്വന്‍ നമ്പരൂതിരിയാണ് പുതിയ മാളികപ്പുറം മേല്‍ശാന്തി. പന്തളം കൊട്ടാരത്തിലെ കുട്ടികളാണ് നറുക്കെടുത്തത്.

9ാ-മത്തെ നറുക്കിലാണ് എ.കെ.സുധീര്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിലെയുള്‍പ്പടെ മേല്‍ശാന്തിയായിരുന്നു അദ്ദേഹം.

ശബരിമല-മാളികപ്പുറം മേല്‍ശാന്തി തെരഞ്ഞെടുപ്പിനുള്ള അഭിമുഖത്തില്‍ 18 പേരാണ് പങ്കെടുത്തത്. ഇത്തവണ മുതല്‍ പുതുതായി ചുമതലയേല്‍ക്കുന്ന മേല്‍ശാന്തിമാര്‍ക്ക് തന്ത്രിയുടെ നേതൃത്വത്തില്‍ ഒരു മാസത്തെ പരിശീലനം നല്‍കും.

Show More

Related Articles

Close
Close