Trending

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന്

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്നലെ വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിയിച്ചു. അതേ സമയം ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. നറുക്കെടുപ്പിലൂടെ മേല്‍ശാന്തിമാരുടെ ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ 9 പേര്‍ വീതമുള്ള രണ്ട് പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്.

ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ പതിവ് പൂജകള്‍ക്ക് പുറമെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും.
ചിങ്ങമാസപൂജകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കുന്ന 21.8.19 ന് സഹസ്രകലശപൂജയും അഭിഷേകവും നടക്കും. ഓണക്കാലത്ത് പ്രത്യേക പൂജകള്‍ക്കായി 9.9.19 ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തിരുനട തുറക്കും. 13.9.19 ന് രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും.

Show More

Related Articles

Close
Close