ഭക്തര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു

12181753_186372375037146_477658680_nശബരിമല അക്കോമഡേഷന്‍ ഓഫീസിന് മുന്നില്‍ ഭക്തര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. മുറികള്‍ അനുവദിക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് ഭക്തര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു.രജിസ്റ്ററില്‍ രേഖപ്പെടുത്തിയ സമയവും മുറി തന്ന സമയവും തമ്മിലുള്ള വ്യത്യാസമാണ് ഭക്തരെ പ്രകോപിപ്പിച്ചത്. സമയം രേഖപ്പെടുത്തിയതിലെ പിഴവുകാരണം കൂടുതല്‍ പണം ഈടാക്കിയെന്നും ഭക്തര്‍ ആരോപിക്കുന്നു. തുടര്‍ന്ന് പോലീസ് എത്തി അന്വേഷിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം ശമിച്ചത്.