Trending

പ്രതിഷേധത്തെ തുടർന്ന് ശബരിമലയിലെ രാത്രി നിയന്ത്രണം ഒഴിവാക്കി

24 മണിക്കൂറും പമ്പയിൽ നിന്ന് സന്നിധാനത്ത് എത്താം

ശബരിമലയിലെ രാത്രി നിയന്ത്രണം ഒഴിവാക്കി. 24 മണിക്കൂറും പമ്പയിൽ നിന്ന് സന്നിധാനത്ത് എത്താം. വലിയനടപ്പന്തലിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചു. അതേസമയം സന്ധ്യയോടെ വാവര് നടയിൽ ഭക്തർ നാമജപം നടത്തി. കർപ്പൂരാഴിക്ക് അനുമതി നിഷേധിച്ചു. നിലയ്ക്കലിൽ നിന്നു ദിവസം മുഴുവൻ പമ്പയിലേക്കു കെഎസ്ആർടിസി ബസ് സർവീസ് നടത്തും. നേരത്തെ, രാത്രി 9:30 മുതൽ പുലർച്ചെ രണ്ടര വരെ ശബരിമലയിലേക്കു പോകുന്നതിന് വിലക്കുണ്ടായിരുന്നു.

ശബരിമലയിൽ ഭക്തരെ വലക്കുന്ന നടപ്പന്തലിൽ വിരിവെക്കുന്നത് അനുവദിക്കാത്തത് അടക്കമുള്ള നിയന്ത്രണങ്ങൾ മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പുറമെ ഭക്തരുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

Show More

Related Articles

Close
Close