Kerala
Trending

യുവതി പ്രവേശനം നടപ്പാക്കിയില്ലെങ്കിൽ കോടതി അലക്ഷ്യമാകുമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്

ശബരിമല യുവതീ പ്രവേശനം നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകും എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. സുപ്രീം കോടതിവിധി പ്രഖ്യാപനം മാത്രമായാല്‍ കോടതിയലക്ഷ്യത്തിന്‍റെ പരിധിയില്‍ വരില്ലെന്നും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടും ബോധപൂര്‍വം നടപ്പാക്കിയില്ലെങ്കില്‍ മാത്രമെ കോടതിയലക്ഷ്യം ആവുകയുള്ളുവെന്നും സുപ്രീം കോടതി വീണ്ടും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.

കഴിഞ്ഞദിവസം പുറപ്പെടുവിച്ച വിധിയിലാണ് കോടതി വീണ്ടും ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ശബരിമലയില്‍ യുവതീ പ്രവേശം നടപ്പാക്കില്ലെങ്കില്‍ കോടതിയലക്ഷ്യമാകും എന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും വാദമാണ് ഇതോടെ പൊളിയുന്നത്. ഒരു അവകാശം കോടതി പ്രഖ്യാപിച്ചത് നടപ്പാക്കിയില്ലെങ്കിലല്ല മറിച്ച് നിര്‍ദേശം നല്‍കിയിട്ടും ഒരുത്തരവ് പ്രത്യേകമായി ലംഘിച്ചാല്‍ മാത്രമെ അത് കോടതിയലക്ഷ്യമാവുകയുള്ളു. ഇത് പറഞ്ഞതിനാണ് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാന്‍ അവകാശമുണ്ട് എന്നാണ് കോടതി പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങനെ നടപ്പാക്കണമെന്ന് പറഞ്ഞിട്ടില്ല. ക്ഷേത്രങ്ങളുടെ പിതൃസ്ഥാനീയനായ തന്ത്രിയുടെ ചുമതലകളിലോ കര്‍മങ്ങളിലോ കോടതി ഇടപെട്ടിട്ടില്ല. ബന്ദി വിശാല്‍ പാണ്ഡെ Vs രാജേഷ് മിത്തല്‍ കേസിലെ വിധിന്യായത്തിലാണ് സുപ്രീംകോടതി  ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

Tags
Show More

Related Articles

Close
Close