ശബരിമലയില്‍ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന് സംസ്ഥാന സര്‍ക്കാര്‍

ശബരിമല സ്ത്രീ പ്രവേശന കേസ് സുപ്രീം കോടതി ഇന്നു വീണ്ടും പരിഗണിക്കും. പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം നിലപാടില്‍ എന്തെങ്കിലും മാറ്റം  ഉണ്ടോ എന്ന് സര്‍ക്കാര്‍ അറിയിക്കണമെന്ന് കോടതി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ തങ്ങളുടെ നിലപാട് കോടതിയില്‍ അറിയിക്കാന്‍ ഒരുങ്ങുന്നത്.

ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വ്യത്യസ്തമായ നിലപാടാണുള്ളത്. തല്‍സ്ഥിതി തുടരണമെന്നും , ആചാരപരമായ കാര്യങ്ങളില്‍ നിലപാടുകള്‍ സ്വീകരിക്കേണ്ടത് ആചാര്യന്‍മാര്‍ ആവട്ടെ എന്നുമാണ് ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ആറന്മുളയില്‍ അയ്യപ്പസംഗമത്തില്‍ സംസാരിക്കവേ ആണ് തന്റെ നിലപാട് പ്രയാര്‍ വീണ്ടും ആവര്‍ത്തിച്ചത്. ഇതു പ്രയാര്‍ എന്ന കോണ്‍ഗ്രസ്സുകാരന്റെ നിലപാട് അല്ലെന്നും പ്രയാര്‍ എന്ന ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റിന്റെ നിലപാട് ആണെന്ന് വേണ്ടപ്പെട്ടവര്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല ഒരു പിക്നിക്‌ സ്ഥലമല്ല , അവിടെയുള്ളത് ഒരു ദര്‍ശനമാണ് ,അത് മട്ടന്‍ അനുവദിക്കില്ല. അതിനു ശ്രമിച്ചപ്പോള്‍ ഒക്കെ ഉണ്ടായ വിശ്വാസികളുടെ പ്രതികരണം ഈല്ലാവരും കണ്ടതാണ്. മണ്ടലകാലം  ആകുമ്പോള്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം നടത്തരുത്. കഴിഞ്ഞ കുറെ നാളുകളായി മുല്ലപ്പെരിയാര്‍ ആയിരുന്നു എങ്കില്‍ എപ്പോള്‍ സ്ത്രീ പ്രവേശനം ആണ്. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ലയെന്നു ആരും പറഞ്ഞിട്ടില്ല. ചില പ്രത്യേക പ്രായത്തില്‍ ഉള്ളവര്‍ക്ക് മാത്രമാണ് നിയന്ത്രണം.

ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ശ്രീ. കുമ്മനം രാജശേഖരൻ, സംഗീത സംവിധായകൻ ശ്രീ. ഗംഗൈ അമരൻ, ശ്രീ കെ. ജി. ജയൻ (ജയവിജയ), സ്വാമിനി ജ്ഞാനാഭനിഷ്ട ,സ്വാമി. അയ്യപ്പദാസ് , ഈറോഡ് രാജൻ ,ഐഡിയ സ്റ്റാർ സിംഗർ ഫെയിം സന്നിദാനന്ദൻ തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു