Trending

മകരവിളക്ക് ദിനം കേരളത്തിലെ എല്ലാ ഹിന്ദു വീടുകളിലും ക്ഷേത്രങ്ങളിലും അയ്യപ്പ ജ്യോതി തെളിയിക്കും

ശബരിമല ആചാര ലംഘനത്തെ ചെറുക്കുന്നത്തിനു ശക്തമായ സമര പരിപാടികളുമായി ശബരിമല കർമ്മ സമിതി. 18 ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് ഉൾപ്പെടെ ശക്തമായ സമര പരിപാടികൾക്കാണ് കർമ്മ സമിതി രൂപം നൽകിയിരിക്കുന്നത്. പ്രക്ഷോഭങ്ങളുടെ ഭാഗമായി. 11,12,13 തീയതികളിൽ രഥ യാത്ര സംഘടിപ്പിക്കും.

ജനുവരി പതിനാലിന് കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും, ഹിന്ദു വീടുകളിലും അയ്യപ്പ ജ്യോതി തെളിയിക്കും. ശബരിമലയെ തകർക്കാൻ ഗൂഢാലോചന നടത്തിയ മുഖ്യമന്ത്രി മാപ്പു പറഞ്ഞ് സ്ഥാനമൊഴിയണമെന്നും ശബരിമല കർമ്മ സമിതി ആവശ്യപ്പെട്ടു .

ശബരിമല ആചാര ലംഘനത്തിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമികൾ നുഴഞ്ഞു കയറിയതായി കർമ്മ സമിതി ദേശീയ ജനറൽ സെക്രട്ടറി എസ്ജെആർ കുമാർ ആരോപിച്ചു. ഇത്തരത്തിൽ അക്രമം നടത്തിയത് സിപിഎം പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു .

വിവിധ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ ഇക്കാര്യം സാധൂകരിക്കുന്നതാണ് ആദ്ദേഹം പറഞ്ഞു. വിവിധ പത്രങ്ങളിൽ വന്ന ചിത്രങ്ങളും പ്രദർശിപ്പിച്ചായിരുന്നു കർമ്മ സമിതിയുടെ വാർത്ത സമ്മേളനം.

 
Show More

Related Articles

Close
Close