ശബരിമലയില്‍ തിരക്ക് കുറയ്ക്കണമെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി

ശബരിമലയില്‍ തിരക്ക് കുറയ്ക്കണമെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി. തിരക്ക് വനത്തിന്റെ ആവാസവ്യവസ്ഥയെ ബാധിക്കുന്നുവെന്ന് കടുവാ സംരക്ഷണ അതോറിറ്റി അഭിപ്രായപ്പെട്ടു.

നിലയ്ക്കലിലെ വനഭൂമി പാര്‍ക്കിംഗിന് ഉപയോഗിക്കരുത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നും കടുവാ സംരക്ഷണ അതോറിറ്റി പറഞ്ഞു.

നേരത്തെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഉണ്ടാകാനിടയുള്ള തിരക്കും ഭാവി ആവശ്യങ്ങളും കണക്കിലെടുത്തു ശബരിമലയില്‍ 41.32 ഹെക്ടറും നിലയ്ക്കലില്‍ 100 ഹെക്ടറും ഭൂമി കോടതിയോട് ആവശ്യപ്പെടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞിരുന്നു.

കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ 40% ഭക്തര്‍ കൂടുതലായി എത്തുമെന്നാണു കരുതുന്നത്

Show More

Related Articles

Close
Close