ശബരിമലയിൽ കനത്ത മഴ: പമ്പയിൽ വാഹനങ്ങൾ മുങ്ങി

19tvpt-rain_1657600f ശബരിമലയിലും പമ്പയിലും കനത്ത മഴ. പമ്പാനദിയുടെ ജലനിരപ്പ് ഉയർന്നു. പമ്പയിൽ കുളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. അയ്യപ്പന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. മണപ്പുറത്തും ത്രിവേണി പാർക്കിങ് സ്ഥലത്തും വെള്ളംകയറി. മഴയെത്തുടർന്ന് പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ അയ്യപ്പൻമാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ത്രിവേണി പാർക്കിങ് ഗ്രൗണ്ട് വെള്ളത്തിലായി. പമ്പാ നദിയുടെ തീരത്തുള്ള പാർക്കിങ് ഗ്രൗണ്ടാണിത്. വാഹനങ്ങൾ ഒഴുകിപ്പോകാതിരിക്കാൻ വടം കെട്ടി നിർത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.