കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ശബരിമലയില്‍ RFID സാങ്കേതികവിദ്യ

ശബരിമലയില്‍ സുഗമവും സുരക്ഷിതവുമായ തീര്‍ത്ഥാടനമൊരുക്കുക എന്ന ലക്ഷ്യവുമായി വോഡഫോണും കേരള പോലീസും കൈകോര്‍ക്കുന്നു. 14 വയസ്സിനു താഴെയുള്ള കുട്ടി തീര്‍ത്ഥാടകര്‍ക്ക് ആര്‍.എഫ്.ഐ.ഡി (റേഡിയോ-ഫ്രീക്വന്‍സി ഐഡന്ററ്റിഫിക്കേഷന്‍) സുരക്ഷാ ടാഗ് നല്‍കുന്ന പദ്ധതിയാണ് വോഡഫോണ്‍ തയ്യാറാക്കുന്നത്.

പമ്പയില്‍ നിന്നും കഴുത്തിലണിയിക്കുന്ന ടാഗ്, സന്നിധാനത്ത് ദര്‍ശനം നടത്തി തിരിച്ച് പമ്പയില്‍ എത്തുന്നത് വരെ കുട്ടി തീര്‍ത്ഥാടകരുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കും. വലിയ തിരക്കിനിടെ കുട്ടികള്‍ കൂട്ടം തെറ്റുന്നത് ഒഴിവാക്കാനും കൂട്ടം തെറ്റിയാല്‍ ഇവരെ കണ്ടെത്താന്‍ പോലീസ് നടത്തുന്ന അത്യധ്വാനം ഒഴിവാക്കാനും വോഡഫോണ്‍ പദ്ധതി ഗുണകരമാകും.

മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ നിരീക്ഷിക്കുന്നതും കുട്ടികളെ കാണാതാവുന്നത് തടയുന്നതും ഏറെ ശ്രമകരമായ കാര്യമാണ്. ആര്‍എഫ്‌ഐഡി ടാഗുകളുടെ ഉപയോഗം ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും  മറ്റ് സുപ്രധാനമായ ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സഹായകരമാണ്.

PHOTO: MATHRUBHUMI ONLINE