വിശ്വാസികളുടെ ഭയവും ആശങ്കയും ആളിക്കത്തിക്കുവാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല!

തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസികളുടെ ഭയവും ആശങ്കയും ആളിക്കത്തിക്കുവാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അനുചിതമെന്നും ഇത് വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങി. റിപ്പോര്‍ട്ട് നല്‍കേണ്ടതില്ലെന്നാണ് നിയമോപദേശമെന്ന് ബോര്‍ഡ് അംഗം അറിയിച്ചു.

വിധി നടപ്പാക്കാനുള്ള ബാധ്യത ദേവസ്വം ബോര്‍ഡിനുണ്ടെന്നും തന്ത്രിയെ മാറ്റാനുള്ള അവകാശമില്ലെങ്കില്‍ മോഹനരെ എങ്ങനെ മാറ്റിയെന്നും കെ.പി.ശങ്കരദാസ് ചോദിച്ചു. ചട്ടം ലംഘിച്ചവര്‍ക്കെതിരെ നടപടി വേണമോ എന്ന് പരിശോധിച്ച് തീരുമാനിക്കുമെന്നും ശങ്കരദാസ് വ്യക്തമാക്കി.

Show More

Related Articles

Close
Close