യുവതികള്‍ ശബരിമലയിലെ പ്രതിഷേധം കാരണം മടങ്ങി!

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ടു യുവതികള്‍ പ്രതിഷേധം കാരണം ദര്‍ശനം നടത്താന്‍ സാധിക്കാതെ മടങ്ങി. ആന്ധ്രാ സ്വദേശികളായ വാസന്തിയും ആദിശേഷനുമാണ് ഇന്ന് ശബരിമലയില്‍ ദര്‍ശനത്തിനായി വന്നത്. ഇവരെ വഴിയില്‍ വച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു
യുവതികള്‍ മലകയറുന്നത് തടയാന്‍ വഴിയില്‍ കിടന്നും ശരണമന്ത്രം ചൊല്ലിയുമായിരുന്നു പ്രതിഷേധം. ശക്തമായ പ്രതിഷേധം കാരണം പൊലീസ് ഇടപെട്ട് യുവതികളെ പമ്പാ ഗാര്‍ഡ് റൂമിലേക്ക് മാറ്റി. ദര്‍ശനത്തിന് എത്തിയ ഇവര്‍ക്ക് 42 വയസില്‍ താഴെയാണ് പ്രായമെന്ന് രേഖകളില്‍ നിന്നും വ്യക്തമായി.

ഇവരുടെ ഒപ്പമുണ്ടായിരുന്ന പുരുഷന്മാര്‍ ദര്‍ശനത്തിനായി മല കയറി. സംഘത്തിലുള്ളവര്‍ ദര്‍ശനം നടത്തി തിരിച്ചു വന്ന ശേഷം അവര്‍ക്ക് ഒപ്പമാണ് യുവതികളും മടങ്ങിയത്. ഇവരുടെ പ്രായത്തെ കുറിച്ച് സംശയം തോന്നിയ പ്രതിഷേധക്കാര്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചതോടെയാണ് ഇരുവര്‍ക്കും അമ്പത് വയസില്‍ താഴെയാണ് പ്രായമെന്ന് മനസിലായത്. ശ​ബ​രി​മ​ല​യി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​റി​യാ​ത​യാ​ണ് വന്നതെന്ന് ഇരുവരും അറിയിച്ചു.

സുപ്രീം കോടതി വിധിയുടെ പശ്ചത്താലത്തില്‍ ഇന്നലെയും ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികള്‍ എത്തിയിരുന്നു. ആര്‍ക്കും പ്രതിഷേധം കാരണം സന്നിധാനത്ത് എത്തുന്നതിന് സാധിച്ചിട്ടില്ല.

Show More

Related Articles

Close
Close