ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍!

ന്യൂഡല്‍ഹി:ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എഐസിസിയുടെയും കെപിസിസിയുടെയും നിലപാടുകള്‍ തമ്മില്‍ വൈരുദ്ധ്യമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിരമായി വിദേശയാത്ര വെട്ടിച്ചുരുക്കി കേരളത്തിലേക്ക് എത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ വന്‍തോതിലെ സംഘര്‍ഷമാണ് സംഘപരിവാര്‍ അഴിച്ചുവിട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം ആണ് അഴിഞ്ഞാടാന്‍ ഇവര്‍ക്ക് സൗകര്യം നല്‍കിയതെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

Show More

Related Articles

Close
Close