ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നവംബര്‍ 13 വരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തുമെന്ന് ജി. സുകുമാരന്‍ നായര്‍!

കോട്ടയം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി കേസ് പരിഗണിക്കുന്ന നവംബര്‍ 13 വരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അധികൃതരുടെ മനസു മാറാനാണു പ്രാര്‍ഥന നടത്തുന്നതെന്നും വിധി പ്രതികൂലമായാല്‍ തുടര്‍നടപടി സംബന്ധിച്ചു ആലോചന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പെരുന്നയില്‍ എന്‍എസ്എസ് പതാക ദിനാചരണത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി. നവംബര്‍ അഞ്ചിന് ഒരു ദിവസം മാത്രമാണ് ശബരിമല നട തുറക്കുന്നതെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

നവംബര്‍ 11നുശേഷം വാദം എന്നതില്‍ മാറ്റമില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ശബരിമല വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ നവംബര്‍ 13നു പരിഗണിക്കുമെന്നാണ് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയത്.

Show More

Related Articles

Close
Close