സമരത്തിന്റെ പേരില്‍ അക്രമം പാടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്!

പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന്മേലുള്ള സമരത്തിന്റെ പേരില്‍ അക്രമം പാടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയുടെ പേര് മോശമാക്കാനുള്ള ശ്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കലാപം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ കയറിയാല്‍ നട അടച്ചിടുമെന്ന് പറഞ്ഞിട്ടില്ല. നിശ്ചിത പ്രായപരിധിക്കുള്ളിലുള്ള സ്ത്രീകള്‍ വരാതിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി.

നാമജപത്തിന് എത്തിയ ആരും അക്രമാസക്തരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെ മാളികപ്പുറം എന്നു പറഞ്ഞാണ് ബഹുമാനിക്കുന്നത്. സുപ്രീം കോടതി വിധിയെ മാനിച്ചുകൊണ്ട് സ്ത്രീകളോട് അപേക്ഷിക്കുകയാണെന്നും ശബരിമലയെ പരിശുദ്ധിയോടു കൂടി സംരക്ഷിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു.

Show More

Related Articles

Close
Close