ആരെങ്കിലും ലിഫ്റ്റ് തരുമോ : ക്രിക്കറ്റ് ദൈവം സച്ചിന്‍

SACHIN
ലണ്ടനില്‍ ബസ് കാത്തുനില്‍ക്കുന്ന സച്ചിന്റെ ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറല്‍.ഓക്‌സ്‌ഫോര്‍ഡ്‌ഷെയറില്‍ നിന്ന് അവസാന ബസും മിസ്സായി ബ്‌സ് സ്‌റ്റോപ്പില്‍ നില്‍ക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ വൈറല്‍ . ഫോട്ടോപോസ്റ്റ് ചെയ്ത അരമണിക്കൂറിനകം അമ്പതിനായിരത്തില്‍ അധികം പേരാണ് ഫോട്ടോ ലൈക് ചെയ്തത്. സച്ചിന്റെ ക്യാപ്ഷനാണ് ഫോട്ടോയേക്കാള്‍ ശ്രദ്ധ നേടുന്നത്. ഓക്‌സ്‌ഫോര്‍ഡ് ഷെയറില്‍ നിന്ന് അവസാന ബസ് കിട്ടിയില്ല. എനിക്ക് ലിഫ്റ്റ് തരാന്‍ ആരാണുള്ളതെന്നാണ് ക്യാപ്ഷന്‍.സച്ചിന്‍ തമാശ പറയുകയാണോ. ലിഫ്റ്റ് ചോദിച്ചാല്‍ ആളുകള്‍ താങ്കളെ തോളത്തെടുത്ത് കൊണ്ടുപോകാന്‍ ആളുണ്ടാവുമെന്ന് ആരാധകന്റെ കമന്റ് . സച്ചിന്‍ ബസ് കാത്തുനില്‍ക്കുകയോ. അവിശ്വസനീയം എന്ന് ഇനിയൊരു ആരാധകന്‍. എന്തായാലും മിനിറ്റുകള്‍ക്കകം സച്ചിന്റെ മൂന്ന് ഫോട്ടോകള്‍ ലൈക്കും കമന്റുമായി ഇന്‍സ്റ്റാഗ്രാമിനെയും ഫേസ്ബുക്കിനെയും കീഴടക്കിക്കഴിഞ്ഞു.