സാഫ് ഗെയിംസ് കേരളത്തിൽ നടത്തില്ല

സാഫ് ഗെയിംസ് കേരളത്തിൽ നടത്താനുള്ള കേരളത്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി.അസമിലും മേഘാലയിലുമായി ഗെയിംസ് നടത്താൻ തീരുമാനമായി. അസംകാരനായ കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സൊനോവലിന്റെ നിർബന്ധത്തിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷൻ വഴങ്ങുകയായിരുന്നു. സാഫ് ഗെയിംസ് നടത്തിപ്പിന് അസം തുടക്കം മുതല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഗെയിംസ് നടത്താന്‍ ഉദ്ദേശിക്കുന്നത്.
പാക്കിസ്ഥാന്‍ ശ്രീലങ്ക തുടങ്ങി എട്ടു രാജ്യങ്ങള്‍ പങ്കെടുക്കുന്ന കായിക മേളയാണ് സാഫ് ഗെയിംസ്. കേരളത്തിൽ നടക്കുകയാണെങ്കിൽ തിരുവനന്തപുരമാണ് മുഖ്യവേദിയായി തിരഞ്ഞെടുത്തിരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ :
saf

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}