സഹീർ ഖാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു

SAHEER
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇടംകൈയ്യൻ പേസ് ബോളർ സഹീർ ഖാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 92 ടെസ്റ്റ് മൽസരങ്ങളും 200 ഏകദിനങ്ങളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 311 വിക്കറ്റും ഏകദിനത്തിൽ 282 വിക്കറ്റുകളും സഹീറിന്റെ പേരിലുണ്ട്. പരുക്കിന്റെ പിടിയിലായിരുന്ന സഹീർ 2014 ഫെബ്രുവരിയിൽ ന്യൂസീലൻഡിനെതിരെയാണ് അവസാനമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. 2011 ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ പ്രധാന ബോളറായിരുന്നു സഹീർ.

ടെസ്റ്റ് മൽസരത്തിൽ പതിനൊന്നാമനായി ബാറ്റിങ്ങിനിറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റെക്കോർഡ് സഹീറിന്റെ പേരിലാണ്.