ഡെന്മാര്‍ക്ക് ഓപ്പണ്‍; കലാശപ്പോരില്‍ തോല്‍വി ഏറ്റുവാങ്ങി സൈന

ഡെന്മാര്‍ക്ക് ഓപ്പണിലെ കലാശപ്പോരില്‍ ഇന്ത്യന്‍ താരം സൈന നേഹ്‌വാളിന് തോല്‍വി. ഇന്നു നടന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോടാണ് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് സൈന കീഴടങ്ങിയത്. സ്‌കോര്‍: 2113, 1321, 216. ഇതോടെ സൈനക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ആദ്യ ഗെയിം കൈവിട്ട ശേഷം അവിശ്വസനീയമായി തിരിച്ചുവന്ന് സൈന അതേ സ്‌കോറില്‍ രണ്ടാം ഗെയിം സ്വന്തമാക്കിയിരുന്നു. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ സൈനയെ നിഷ്പ്രഭയാക്കുന്ന പ്രകടനമാണ് തായ് കാഴ്ച വെച്ചത്. സൈന തീര്‍ത്തു നിറം മങ്ങിപ്പോയ മൂന്നാം ഗെയിം 216 ന് തായ് സ്വന്തമാക്കി.

ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ ഈ വര്‍ഷം മാത്രം സൈനയുടെ അഞ്ചാം തോല്‍വിയാണ് ഡെന്‍മാര്‍ക്ക് ഓപ്പണിലേത്. ഇതിനു മുന്‍പ് ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് സെമിയിലാണ് തായ് സു യിങ് സൈനയെ തോല്‍പ്പിച്ചത്.

Show More

Related Articles

Close
Close