ചൈന ഓപ്പണില്‍ സൈനക്ക് തോല്‍വി. ലീ സ്യുരായ് ചാമ്പ്യന്‍

saina
ചൈന ഓപ്പണ്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ സൈന നേവാളിന് തോല്‍വി. ഫൈനലില്‍ സൈനയെ തോല്‍പിച്ച് ചൈനയുടെ ലി സ്യൂറെയ് ആണ് കിരീടം സ്വന്തമാക്കിയത്.
ലണ്ടന്‍ ഒളിമ്പിക്‌സില്‍ ചാമ്പ്യനായ സ്യുറെയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ആദ്യ ഗെയിം 12-21 ന് നഷ്ടമാക്കിയ സൈന രണ്ടാം ഗെയിമില്‍ പൊരുതി നോക്കി എങ്കിലും അവസാന ഘട്ടത്തില്‍ ഉണര്‍ന്നുകളിച്ച സ്യുറെയ് 15-നെതിരെ 21 പോയന്റുകള്‍ക്ക്‌ സെറ്റും ചാമ്പ്യന്‍ പട്ടവും സ്വന്തമാക്കുകയായിരുന്നു.