സര്‍വീസിലുള്ള ഉദ്യോഗസ്ഥന് ‘വിരമിക്കല്‍’ ആശംസയുമായി മുഖ്യമന്ത്രി

കോളേജ് അധ്യാപകനും ശാസ്ത്ര ഗവേഷകനുമായ ഡോ. സൈനുദ്ദീന്‍ പട്ടാഴിക്ക് വിരമിക്കാന്‍ അഞ്ച് വര്‍ഷം ബാക്കി ഉണ്ടെന്നിരിക്കെ സര്‍വീസില്‍ നിന്നു വിരമിച്ചതിന് ‘ആശംസ’ അര്‍പ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. കൊല്ലം എസ്എന്‍ കോളജില്‍ സുവോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറായിരുന്നു ഡോ. സൈനുദ്ദീന്‍ പട്ടാഴി. ഗവ. കോളേജ് നിയമനം കിട്ടിയതിനെ തുടര്‍ന്നു കഴിഞ്ഞ ഏപ്രില്‍ 17ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസില്‍ സുവോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറായി ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന് ഈ വിവരം എവിടെ നിന്നു കിട്ടിയെന്നറിയാതെ തലപുകയ്ക്കുന്ന ഡോ. സൈനുദ്ദീന്‍ പട്ടാഴി, എസ്എന്‍ കോളജില്‍ നിന്നു വിരമിച്ചുവെന്നു തെറ്റിദ്ധരിച്ചാകാം മുഖ്യമന്ത്രി നേരിട്ടു കത്തെഴുതിയതെന്ന നിഗമനത്തിലാണ്.

നേരത്തെ ഗവ. കോളജ് അധ്യാപക നിയമനത്തിന് അപേക്ഷിച്ചിരുന്ന ഡോ. സൈനുദ്ദീന്‍ പട്ടാഴി, തന്നേക്കാള്‍ കുറഞ്ഞ യോഗ്യതയുള്ളവരെ നിയമിച്ചുവെന്നാരോപിച്ചു സുപ്രീംകോടതി വരെ കേസ് നടത്തിയാണു സര്‍ക്കാര്‍ കോളജ് നിയമനം നേടിയെടുത്തത്.  ശാസ്ത്ര ഗവേഷണ രംഗത്തു ഡോ. സൈനുദ്ദീന്‍ പട്ടാഴി നല്‍കിയ സംഭാവന കണക്കിലെടുത്ത്, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയനും ചേര്‍ന്നു പുതുതായി കണ്ടെത്തിയ ചെറുഗ്രഹത്തിനു ഡോ. സൈനുദ്ദീന്‍ പട്ടാഴിയുടെ പേര് നല്‍കാന്‍ തീരുമാനിച്ചിരുന്നു.  എന്നാല്‍ സ്വന്തം ജന്മനാടായ ‘പട്ടാഴി’ ഗ്രാമത്തിന്റെ പേര് ഗ്രഹത്തിനു നല്‍കിയാല്‍ മതിയെന്ന അഭ്യര്‍ഥന കണക്കിലെടുത്ത് ഈ ഗ്രഹത്തിനു ‘പട്ടാഴി ഗ്രഹം 5178’ എന്നു നാമകരണം ചെയ്തിരുന്നു.

 

Show More

Related Articles

Close
Close