ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 11 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.

ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 11 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. മുന്നുപേര്‍ക്ക് പരിക്കേറ്റു. സുക്മ ജില്ലയിലെ ഭോജ്ജാ പ്രദേശത്താണ് മാവോയിസ്റ്റിന്റെ കടുത്ത പ്രകോപനം ഉണ്ടായത്. ഇന്നു രാവിലെ ഒമ്പതോടെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ട ഭടന്‍മാരില്‍നിന്ന് തോക്കുകകളും വയര്‍ലസ് സെറ്റുകളും മാവോയിസ്റ്റുകള്‍ അപഹരിച്ചു. ജവാന്മാരുടെ മരണം മുഖ്യമന്ത്രി രമണ്‍സിങ് സ്ഥിരീകരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് സൂചനകള്‍. സിആര്‍പിഎഫിന്റെ 219ാം ബറ്റാലിയനിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്.