ജന്മനാ ഇരുകാലുകളും തളര്‍ന്ന ജിതേന്ദ്രന്റെ അയ്യപ്പഭക്തിയ്ക്ക് മുന്നില്‍ തലകുമ്പിട്ടു

image1സന്നിദാനത്തിലേക്കുള്ള വഴിയില്‍ ഏറ്റവും കഠിനമായ നീലിമലയും അപ്പാച്ചിമേടും കയറിയെത്തുകയെന്നത്. ഇവിടം കടക്കുകയെന്നത് നരഗപരീക്ഷണത്തിന് തുല്യമാണ്. പൂര്‍ണ ആരോഗ്യവാന്മാരായ സ്വാമിമാര്‍ക്കുപോലും നീലിമലയും അപ്പാച്ചിമേടും കടക്കുന്നതോടെ അവശനാകും.എന്നാല്‍ ഇത്രയും കഠിനമായ നീലിമലയും അപ്പാച്ചിമേടും ജിതേന്ദ്രന്‍സ്വാമിയുടെ അയ്യപ്പഭക്തിക്ക് മുന്നില്‍ തലകുമ്പിട്ടു. ജിതേന്ദ്രന്‍ന്റെ അയ്യപ്പഭക്തിക്ക് മുന്നില്‍ ഇവയെല്ലാം കീഴടങ്ങുകയാണ്.ഇരുകാലുകളും ജന്മനാ തളര്‍ന്ന് ശോഷിച്ച വ്യക്തിയാണ് കൊടുങ്ങല്ലൂര്‍ കാരാവാ കടപ്പുറം കോഴിശ്ശേരി വിജയന്റെ മകന്‍ ജിതേന്ദ്രന്‍. ഇത് നാലാം വട്ടമാണ് മുപ്പത്തിനാലുകാരനായ ജിതേന്ദ്രന്‍ മലതാണ്ടി അയ്യപ്പനെ വണങ്ങുന്നത്. പമ്പയില്‍ നിന്ന് നിരങ്ങിനീങ്ങിയാണ് ജിതേന്ദ്രന്‍ മല കയറിയത്. കുത്തനെയുള്ള പതിനെട്ടാംപടി കടക്കാന്‍ പോലീസും ബന്ധുക്കളും സഹായിച്ചു.