ആരാധകരെ ഞെട്ടിച്ച് സാംസങ്ങ്

samsung-unveils-limited-edition-marvel-avenger-series-galaxy-s6-edge-iron-man
ആരാധകരെ ഞെട്ടിച്ച് സാംസങ്ങ്.സാംസങ് എസ് 6 എഡ്ജിന്‍റെ അയണ്‍മാന്‍ ലിമിറ്റഡ് എഡിഷനുമായി സാംസങ്ങ് എത്തുന്നു.
മാര്‍വെല്‍ സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രമായ അവേഞ്ചേഴ്‌സ് ഏജ് ഓഫ് അല്‍ട്രോണിന്റെ വിജയാഘോഷ ചടങ്ങിനിടെയാണ് ലിമിറ്റഡ് എഡിഷനെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകുന്നത്.4ജി സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഈ ഫോണ്‍. 5.1 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുള്ളവയാണ്. 1440X2560 പിക്‌സല്‍ റിസല്യൂഷനോട് കൂടിയ ഡിസ്‌പ്ലേയാണ് സാംസങ് എസ് 6 എഡ്ജിന്‍റെ അയണ്‍മാന്‍ഫോണിനുള്ളത്.16 മെഗാപിക്‌സല്‍ പിന്‍ക്യാമറയാണ് .എല്‍ഇഡി ഫ് ളാഷോടുകൂടിയ 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ വീഡിയോ കോളിംങ് ഫോണിനുള്ളത്.വയര്‍ലസ് ചാര്‍ജറും, അയേണ്‍മാന്‍ ബോഡിയും ഒക്കെയാണ് ഈ ഫോണിന്റെ പ്രത്യേകത.
സാംസങിന്റെ തന്നെ ഒക്ടാകോര്‍ പ്രൊസസറാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 3 ജിബി റാം ഫോണിന്‍റെ പ്രവര്‍ത്തനത്തില്‍ വേഗത കൈവരിക്കാന്‍ സഹായിക്കും. ഇരുഫോണുകളും ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് പ്ലാറ്റ്‌ഫോമിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.