ഇന്ത്യൻ ടീമിൽ മലയാളിതാരം സഞ്ജു

sanju 1
സിംബാബ്‌വെയ്ക്കെതിരെ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ മലയാളിതാരം സഞ്ജു വി.സാംസണെ ഉൾപ്പെടുത്തി.
കഴിഞ്ഞ മത്സരത്തിനിടെ പരുക്കേറ്റ റായിഡുവിന് മൂന്നാഴ്ച വിശ്രമം നിർദേശിച്ചിരിക്കുന്ന അമ്പാട്ടി റായിഡുവിനു പകരക്കാരനായാണ് സഞ്ജു ടീമിലെത്തിയത്. ഇതേത്തുടർന്ന് സീനിയർ സെലക്‌ഷൻ കമ്മിറ്റിയാണ് മികച്ച ഫോമിലുള്ള സഞ്ജുവിന്റെ പേര് നിർദേശിച്ചത്. ബിസിസിഐ ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കി.ഇത്തവണ രഞ്ജി ട്രോഫി ക്രിക്കറ്റിൽ സഞ്ജു കേരളത്തിനായി തകർപ്പൻ പ്രകടനം കാഴ്ചവച്ചത് തുണയായ്‌.ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ ടോപ് സ്കോറർമാരിൽ ഒരാളായിരുന്നു സഞ്ജു.വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു വിക്കറ്റിനു പിന്നിലും മിന്നുന്ന പ്രകടമാണ് നടത്തുന്നത്.സിംബാംബ്‌വെയ്ക്കെതിരായ മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ടു മൽസരങ്ങളും ഇന്ത്യ ജയിച്ചിരുന്നു.ഇനി ഒരു ഏകദിനവും രണ്ട് ട്വന്റി 20 മൽസരങ്ങളുമാണ് പരമ്പരയിൽ അവശേഷിക്കുന്നത്.റോബിൻ ഉത്തപ്പയായിരുന്നു കഴിഞ്ഞ രണ്ടു മൽസരങ്ങളിലും ഇന്ത്യയുടെ വിക്കറ്റ്കീപ്പർ.എന്നാൽ ബാറ്റിങ്ങിൽ ശോഭിക്കാത്ത ഉത്തപ്പയ്ക്ക് പകരം മികച്ച ഫോമിലുള്ള സഞ്ജുവിനെ പരിഗണിക്കാൻ സാധ്യത കൂടുതലാണ്.