സന്തോഷ് മാധവന്റെ ഭൂമി നികത്താനുള്ള ഉത്തരവ് പിന്‍വലിച്ചു

വിവാദ സ്വാമി സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട സംഘത്തിന്റെ ഭൂമി നികത്താന്‍ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചു. സര്‍ക്കാര്‍ എറ്റെടുത്ത മിച്ചഭൂമി വിവാദ സ്വാമി സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട സംഘത്തിന് നികത്താന്‍ അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത് വിവാദമായതോടെയാണ് നടപടി പിന്‍വലിച്ചത്.118 ഏക്കര്‍ ഭൂമിയാണ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നതിനായി ഉത്തരവ് പുറത്തിറക്കിയത്.

ക്രമിനല്‍ പശ്ചാത്തലമുള്ള സന്തോഷ് മാധവന്റെ കമ്പനി ഭൂമി വാങ്ങിയതിന് പിന്നിലും ഒരുപാടു വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടുകളെല്ലാം മറികടന്ന് ഉത്തരവിറക്കയതിന് പിന്നില്‍ എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.