സന്തോഷ് ട്രോഫി ; കേരളം ഫൈനലിൽ

സന്തോഷ് ട്രോഫി ഫുട്‍ബോളിൽ കേരളം ഫൈനലിൽ. മിസോറാമിനെഎതിരില്ലാത്ത ഒരു ഗോളിനാണ് കേരളം കീഴടക്കിയത്. 54-ാം മിനുറ്റിൽ വി കെ അഫ്ദലാണ് കേരളത്തിനായി ഗോൾ നേടിയത്.

ഗോൾ പോസ്റ്റിന് മുന്നിൽ ലഭിച്ച നിരവധി അവസരങ്ങൾ പാഴാക്കിയത് മിസോറാമിന് തിരിച്ചടിയായി. 2012 ന് ശേഷം ആദ്യമായാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. കലാശപ്പോരാട്ടത്തിൽ കേരളം ബംഗാളിനെ നേരിടും.

കർണാടകയെ തോൽപ്പിച്ചാണ് ബംഗാൾ ഫൈനലിലെത്തിയത്.