സന്തോഷ് പണ്ഡിറ്റിന്റെ നായികയായ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

harikumarസിനിമ- സീരിയല്‍ നടിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് പുതുക്കുളങ്ങര സ്വദേശി ശില്‍പ (19)യെ ആണു കരമനയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാജി – സുമ ദമ്പതികളുടെ മകളായ ശില്‍പ ശാസ്തമംഗലം ആര്‍കെഡി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. ശനിയാഴ്ച രാത്രിയാണു മൃതദേഹം കണ്ടത്. സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളിലും ചില ടിവി സീരിയലുകളില്‍ ശില്‍പ അഭിനയിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ശില്‍പയും കൂട്ടുകാരിയും രണ്ടു യുവാക്കള്‍ക്കൊപ്പം വെള്ളിയാഴ്ച പാപ്പനംകോട്ട് ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു മൃതദേഹം വിട്ടുകൊടുത്തു.