KeralaLatest NewsNews

‘ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മുമ്പില്‍ ആര്‍.എസ്.എസുകാരന്റെ വലുപ്പമെന്തെന്ന് മോദിജിക്ക് ബോധ്യപ്പെട്ടല്ലോ’

മൂവായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമക്കരികില്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. രൂപ മൂവായിരം മുടക്കിയാലും സാരമില്ല, ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മുമ്പില്‍ ആര്‍.എസ്.എസുകാരനായ ഒരാളുടെ യഥാര്‍ത്ഥ വലുപ്പമെന്തെന്ന് മോദിജിക്ക് സ്വയം ബോധ്യപ്പെട്ടല്ലോ എന്നാണ് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പട്ടേലിന്റെ നര്‍മ്മദാതീരത്തെ ഏകതാപ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത് വിദേശമാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത്രയും പണം ചെലവിട്ട് പ്രതിമ നിര്‍മിച്ചതിനെതിരെ വിമര്‍ശനവും ഉയരുന്നിരുന്നു. അതിന് പിന്നാലെയാണ് ബല്‍റാമിന്റെ പരിഹാസം.

ഗുജറാത്തിലെ കെവാദിയയിലാണ് ഒരുമയുടെ പ്രതിമ എന്ന് പേരിട്ടിരിക്കുന്ന പട്ടേല്‍ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 182 മീറ്റര്‍ ഉയരമുള്ള വെങ്കലപ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്നാണ് കണക്കാക്കപ്പെടുന്നത്. നിര്‍മാണച്ചെലവ് 3000 കോടി രൂപ. ഏകതാ ദിവസ് ആയി ആചരിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്തിലാണ് പ്രതിമയുടെ അനാച്ഛാദനം.

Tags
Show More

Related Articles

Close
Close